കൂടംകൂളത്ത് ബോംബ് സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ഇടിന്തകരൈ സുനാമി നഗറിലെ വീട്ടിലുണ്ടായ സ്ഫോടനത്തിലാണ് കുട്ടികള്‍ മരിച്ചത്. നാടന്‍ ബോംബ് പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേര്‍ പെണ്‍കുട്ടികളാണെന്നാണ് പ്രാഥമിക വിവരം.
നിരവധി ആളുകള്‍ കെട്ടിടത്തിന് അടിയില്‍ പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.