കല്‍ക്കരിപ്പാടം അഴിമതി: സഭാനടപടികള്‍ നാലാം ദിവസവും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതി വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തടസ്സപ്പെട്ടു. പ്രതിപക്ഷ ബഹളം കാരണം ലോക്സഭയും രാജ്യസഭയും തടസ്സപ്പെടുകയായിരുന്നു.

കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നു എന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നത് ഒഴിവാക്കാന്‍ സ്പീക്കര്‍ മീരാ കുമാര്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :