ഹസാരെ അനുയായികള്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തരോട് മോശമായി പെരുമാറി
ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അഴിമതിക്കെതിരെ അണ്ണാ ഹസാരെ സംഘം ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ സമരപ്പന്തലില്‍ ആളെക്കൂട്ടാന്‍ സാധിക്കാത്തത് സംഘത്തിന് തിരിച്ചടിയാകുകയാണ്.
രാവിലെ സമരപ്പന്തലില്‍ 300 ഓളം ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിരാഹാരം അനുഷ്ഠിക്കുന്ന സംഘത്തിലെ പ്രധാനിയായ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായി വരികയാണ്. പ്രമേഹരോഗിയായ അദ്ദേഹം അല്പനേരം മാത്രമാണ് വേദിയില്‍ ഇരുന്നത്. രണ്ട് സുപ്രധാന പരിപാടികളില്‍ പങ്കെടുക്കാനായി താന്‍ ഇന്ന് പൂനെയില്‍ ആയിരിക്കും എന്ന് കിരണ്‍ ബേദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാവിലെ ഹസാരെയുടെ അനുയായികളായ ചിലര്‍ വനിതാ മാദ്ധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന് ആരോപണമുണ്ട്. മോശമായി പെരുമാറുകയും ഇവരെ പിടിച്ച് തള്ളുകയുമായിരുന്നു. ഇതില്‍ ഒരാളെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ വോളന്റിയര്‍മാരെ ഏല്‍പ്പിച്ചു.