ഗോധ്ര ട്രയിന്‍ തീവയ്പിനെത്തുടര്‍ന്ന് ഓഡ് ഗ്രാമത്തില്‍ 23 പേരെ കൂട്ടക്കൊലചെയ്ത കേസില്‍ 18 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കേസില്‍ 23 പേര്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരില്‍ അഞ്ചുപേരെ ഏഴുവര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വിവിധ വകുപ്പുകളിലാണ് ശിക്ഷ.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. 47 പേര്‍ക്കെതിരെയായിരുന്നു പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. 150 സാക്ഷികളെയാണ് വിസ്തരിച്ചത്. 170 ഓളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.
2002 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോധ്ര ട്രെയിന്‍ തീവയ്പിനെത്തുടര്‍ന്ന് ഓഡ് ഗ്രാമത്തിലെ പിര്‍വാലിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം 23 പേരെ തീവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.