നിയമസഭയില്‍ ഇരുന്ന് അശ്ലീലചിത്രം കണ്ടതിന് മൂന്ന് കര്‍ണാടക മന്ത്രിമാര്‍ രാജിവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് സമാനമായ സംഭവങ്ങള്‍ ഗുജറാത്ത് നിയമസഭയിലും ഉണ്ടായതായി റിപ്പോര്‍ട്ട്.
സഭയിലിരുന്ന് രണ്ട് എം എല്‍ എമാര്‍ ഐപാഡില്‍ അശ്ലീലചിത്രം കണ്ടു എന്നാണ് ആരോപണം. സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബി ജെ പി എംഎല്‍എമാരാണ് ആരോപണവിധേയര്‍.
എന്നാല്‍ നിയമസഭാ സ്പീക്കര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
English Summary: In the Gujarat assembly, two members of the BJP have allegedly been seen looking at obscene photos on an iPad. The Speaker of the assembly has yet to comment on the allegations.