മെഡിക്കല്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ഗുജറാത്തില്‍ നടപടി കര്‍ശനമാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ ഗുജറാത്ത് നിയമസഭ പാസ്സാക്കി. അക്രമികളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബില്ലിലുള്ളത്.
ഈയടുത്ത കാലത്ത് ഡോക്ടര്‍മാരെ ആക്രമിക്കുന്നതും ആശുപത്രികളും മറ്റും അടിച്ചു തകര്‍ത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നതുമെല്ലാം ഗുജറാത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് മുതിരുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷയോ 50,000 രൂപ പിഴയോ ചുമത്തും. അല്ലെങ്കില്‍ ഇവ രണ്ടു വിധിക്കും.
ഉപകരണങ്ങള്‍ തകര്‍ത്താല്‍ അതിനുള്ള മാര്‍ക്കറ്റ് വിലയുടെ രണ്ടിരട്ടി നല്‍കേണ്ടിവരുമെന്നും ബില്ലില്‍ പറയുന്നു.
English Summary: The Gujarat state assembly on Thursday passed a bill which makes any form of "violence on medicare service personnel and damage of the property of medical service institutes" a congisable and non-bailable offence.