ഒമ്പതുകാരിയെ മാനഭംഗപ്പെടുത്തല്‍: 4 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാര്‍

മുംബൈ| WEBDUNIA|
PRO
ഒമ്പതു വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് ജുവനൈല്‍ കോടതി വിധിച്ചു. ബാന്ദ്രയിലെ ഒരു സ്കൂളിനോട് ചേര്‍ന്ന അഭയകേന്ദ്രത്തിലാണ് ബാലികയെ കൌമാരക്കാരായ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയത്.

ബാന്ദ്രയുടെ പ്രാന്തപ്രദേശത്തുള്ള സെന്റ് കാതറില്‍ സിയന്ന സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ അഭയകേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ ക്ഷേമാന്വേഷണം നടത്തിയപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്. തന്നെ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്ഥിരമായി പീഡിപ്പിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥിനി അധികൃതരോട് പറഞ്ഞു.

ഉടന്‍ തന്നെ അധികൃതര്‍ ഒരു ഗൈനക്കോളജസ്റ്റിനെ വരുത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അതിനു ശേഷം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് വിദ്യാര്‍ത്ഥിനിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.

ഏപ്രില്‍ ഏഴിനാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് കുട്ടികള്‍ കുറ്റക്കാരാണെന്ന് ജുവനൈല്‍ കോടതി വിധിച്ചത്. പ്രതികളായ നാല് വിദ്യാര്‍ത്ഥികളും അഭയകേന്ദ്രത്തിലുള്ളവരാണ്. രണ്ട് പേര്‍ക്ക് 12 വയസ്സും ഒരാള്‍ക്ക് 10 വയസ്സും മറ്റൊള്‍ക്ക് ഒമ്പത് വയസ്സുമാണ് പ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :