മാനസികവൈകല്യമുള്ള കുട്ടിയ്ക്ക് പീഡനം

തിരുവനന്തപുരം| WEBDUNIA|
തിരുവനന്തപുരം പാങ്ങപ്പാറയില്‍ മാനസികവൈകല്യമുള്ള വിദ്യാര്‍ത്ഥിയ്ക്ക് സ്കൂളില്‍ ക്രൂരപീഡനമേറ്റു. പതിനഞ്ച് വയസ്സ് പ്രായമുള്ള, സംസാരശേഷിയില്ലാത്ത കുട്ടിയാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ബുധനാഴ്‌ചയാണ് കുട്ടിയുടെ ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മുതുകിലും ജനനേന്ദ്രിയത്തിലുമാണ് പൊള്ളലേറ്റത്. അടിയേറ്റതിന്റെ പാടുകളുമുണ്ട്. തുടര്‍ന്ന് ഇവര്‍ സ്കൂളിലെ ആയയെ വിളിച്ച് ചോദിച്ചു. കുട്ടി ക്ലാസില്‍ മലവിസര്‍ജനം നടത്തിയെന്നും തുടര്‍ന്ന് ഡെറ്റോള്‍ ഒഴിച്ച് കഴുകി എന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ പൊള്ളിയതെങ്ങനെയെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.

വീര്യം കൂടിയ ഏതോ ദ്രാവകം കുട്ടിയുടെ മേല്‍ ഇവര്‍ ഒഴിക്കുകയായിരുന്നു എന്നാണ് സൂചന.
പൊള്ളലേറ്റതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :