ഓട്ടോയിലെ പീഡനശ്രമം: ഡ്രൈവര്‍ നിരപരാധിയോ?

തിരുവല്ല| WEBDUNIA|
PRO
PRO
ഓട്ടോറിക്ഷയില്‍ നിന്ന് ചാടി, ഗുരുതരമായി പരുക്കേറ്റ ഷിനു എന്ന നേഴ്സ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ ഓട്ടോ ഡ്രൈവറായ ജിജോ സംഭവത്തില്‍ നിരപരാധിയാണെന്ന് സൂചന. പറഞ്ഞ സ്ഥലത്ത് നിര്‍ത്താത്തതിനാല്‍, ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഷിനു തെറ്റിദ്ധരിച്ചതാകാം ദുരന്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ ജിജോയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും നിര്‍ണായകമായ തെളിവോ സൂചനയോ ജിജോയില്‍ നിന്ന് ലഭിച്ചിട്ടില്ല.

ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുന്ന ഷിനുവിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപം എത്തുംവരെ ജിജോയില്‍നിന്നും ശല്യമുണ്ടായതായി സൂചനയില്ല. ഷിനു ഫോണില്‍ സംസാരിക്കുന്നതിനിടെ, ഓട്ടോ നിര്‍ത്താന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ വിട്ടുപോയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതുമെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.

ഡ്രൈവര്‍ ജിജോയെ പറ്റി ആര്‍ക്കും മോശമായ അഭിപ്രായമില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇയാളുടെ പേരില്‍ മറ്റു കേസുകള്‍ ഒന്നും തന്നെ നിലവിലില്ല. ക്രിസ്ത്യാനിയായ ജിജോ ഈയടുത്ത ദിവസമാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട യുവതിയ രജിസ്‌റ്റര്‍ വിവാഹം ചെയ്‌തത്‌. അടുത്തമാസം മതപരമായ ചടങ്ങുകളോടെ വിവാഹം നടത്താന്‍ നിശ്‌ചയിച്ചിരിക്കെയാണ്‌ ഈ സംഭവം അരങ്ങേറിയത്.

യുവതി നിര്‍ത്താന്‍ പറഞ്ഞ സ്ഥലത്തുനിന്ന് 20 മീറ്റര്‍ മാറിയാണ് ഓട്ടോ കണ്ടെത്തിയത്. യുവതിയെ ജിജോ കടന്നുപിടിച്ചതായ ലക്ഷണങ്ങളും ഇല്ല. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഷുനുവിന് ബോധം തെളിയണം. എന്നാല്‍ ഷിനുവിന്റെ നില അതീവഗുരുതരമാണ്. തലച്ചോറിന്റെ നാല് ഭാഗങ്ങളില്‍ മുറിവുണ്ട് എന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.

ഷിനുവിന്റെ ഭര്‍ത്താവ്‌ വെച്ചുച്ചിറ സ്വദേശി ഷിബു ഫിലിപ്പ്‌ ഗള്‍ഫിലാണ് ജോലി നോക്കുന്നത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഷിബു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതി ജിജോയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :