ആത്മഹത്യയ്ക്ക് ഒരുങ്ങിയ കര്‍ഷകനെ ആം ആദ്‌മി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (13:45 IST)
കഴിഞ്ഞദിവസം ആം ആദ്‌മി പാര്‍ട്ടി റാലിക്കിടെ കര്‍ഷകന്‍ ചെയ്ത സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്സഭയില്‍ വിശദീകരണം നല്കി. കര്‍ഷകന്റെ ആത്മഹത്യ നിര്‍ഭാഗ്യകരമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുമ്പോള്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി കര്‍ഷകന്റെ ആത്മഹത്യ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്നും പാര്‍ലമെന്റില്‍ പറഞ്ഞു.

മന്ത്രിയുടെ മറുപടിയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു.

(ചിത്രത്തിനു കടപ്പാട് - ലോക്സഭ ടിവി)





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :