കര്‍ഷകന്റെ ആത്‌മഹത്യ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (12:57 IST)
കഴിഞ്ഞദിവസം ആം ആദ്‌മി പാര്‍ട്ടിയുടെ റാലിക്കിടെ കര്‍ഷകന്‍ ആത്‌മഹത്യ ചെയ്ത സംഭവം രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. കര്‍ഷകന്‍ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നു.

ചോദ്യോത്തര വേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു.

വിഷയം ഗൗരവതരമാണെന്നും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും പറഞ്ഞ വെങ്കയ്യ നായിഡു കര്‍ഷക ആത്മഹത്യയെ രാഷ്‌ട്രീയ വല്‍കരിക്കരുതെന്നും പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :