ഡല്‍ഹിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ ദുഃഖിക്കുന്നു: മോഡി

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 22 ഏപ്രില്‍ 2015 (20:36 IST)
ഡല്‍ഹിയിലെ കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ്. കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച റാലിയില്‍ അരവിന്ദ് കേജ്രിവാള്‍ പ്രസംഗിക്കുന്നതിനു തൊട്ടുമുന്‍പ് ആയിരക്കണക്കിനാളുകളെ സാക്ഷി നിര്‍ത്തിയാണ് രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്ര സിങ് മരത്തില്‍ തൂങ്ങിമരിച്ചത്. ഇത് വിവാദമായതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്.

ഗജേന്ദ്രയുടെ മരണം രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അധ്വാനികളായ കര്‍ഷകരുടെ വിചാരം അവര്‍ ഒറ്റയ്ക്കാണെന്നാണ്. എന്നാല്‍ രാജ്യം കര്‍ഷകര്‍ക്കൊപ്പമാണ്. കര്‍ഷകരുടെ നല്ല ഭാവിക്കായി നമുക്കെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മോഡിയുടെ ട്വീറ്റിലുണ്ട്.

കൃഷിനാശം മൂലമുണ്ടായ സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മൂന്നു കുട്ടികളുടെ പിതാവായ ഗജേന്ദ്ര സിങ്ങിന്റെ പക്കല്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധ സമരത്തിനെത്തിയ എ എപി പ്രവര്‍ത്തകര്‍ ഗജേന്ദ്ര സിങ്ങിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരച്ചിരുന്നു. ഇതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടിക്കും കെജ്രിവാളിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :