ന്യൂഡൽഹി|
VISHNU N L|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (18:41 IST)
കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ് ചെയ്ത സംഭവത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. പ്രതിഷേധ റാലിക്കിടെ രാജസ്ഥാൻ സ്വദേശിയായ കർഷകൻ ആത്മഹത്യ ചെയ്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപിയും ഡല്‍ഹി സര്‍ക്കാരിന്റേത് മനുഷ്യത്വ രഹിത നടപടിയായിപ്പോയി എന്ന് കോണ്‍ഗ്രസും ആരോപിച്ചതൊടെയാണ് സംഭവം വിവാദമായത്.
കർഷകൻ മരിച്ചെന്ന് അറിഞ്ഞിട്ടും കേജ്‌രിവാളും മുതിർന്ന എ.എ.പി നേതൃത്വവും റാലിയിൽ പ്രസംഗിച്ചതായും പാർട്ടി വക്താവായ സാംബിത് പത്ര, വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ ഭൂമിയേറ്റെടുക്കൽ ഓർഡിനൻസിനെതിരെ എ.എ.പി നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗജേന്ദ്ര ആത്മഹത്യ ചെയ്തത്. സംഭവത്തിനെതിരെ ബിജെപി കടുത്ത് പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
''ഇത് ഡൽഹി മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. കർഷകൻ മരിച്ചെന്ന് അറിഞ്ഞിട്ടും നിങ്ങൾ 74 മിനിറ്റോളം നിങ്ങളുടെ രാഷ്ട്രീയം തുടർന്നു. നിങ്ങളോട് ചോദ്യം ചോദിക്കാൻ ഞാൻ ആരുമല്ല, എന്നാൽ ഈ രാജ്യത്തെ ജനങ്ങളും ലോകവും ചോദിക്കും. ജീവനാണോ അതോ രാഷ്ട്രീയമാണോ വലുതെന്നതിന് നിങ്ങൾ ഉത്തരം പറയേണ്ടി വരും'' എന്നാണ്
സാംബിത് പത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശ പ്രകാരം പൊലീസ് കമ്മീഷണർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.