ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (17:10 IST)
അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിച്ചു. അയോധ്യയിലെ പള്ളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ക്ഷേത്രം ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ പിന്നീട് അത് മാറ്റാനാവില്ല. എന്നാല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ റോഡ് നിര്‍മ്മിക്കുമ്പോഴും മറ്റും പള്ളികള്‍ മറ്റ് ഇടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാറുണ്ട്. അതുകൊണ്ട് തര്‍ക്കസ്ഥലത്ത് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണം. പള്ളി സരയൂ നദിയുടെ മറ്റേതെങ്കിലും ഭാഗത്തേക്ക്ക് മാറ്റണമെന്നും സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അധോധ്യ കേസ് പരിഗണിക്കുന്ന ബഞ്ചിന് സുപ്രീംകോടതി ഈ ഹര്‍ജിയും കൈമാറിയിട്ടുണ്ട്.