അതിര്‍ത്തിയില്‍ നിന്നും 25 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു

അമൃത്‌സര്‍| WEBDUNIA|
PRO
രാജ്യാന്തര വിപണിയില്‍ 130 കോടിയിലധികം വിലവരുന്ന 25 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈനികരാണ് ഹെറോയിന്‍ പിടിച്ചത്.

ഇന്നലെ രാത്രിയിലെ പട്രോളിങ്ങിനിടെ രജത്താര്‍ ഗ്രാമത്തില്‍ രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്ന് വെള്ളം കടത്തിവിടുന്ന പൈപ്പ്‌ ലൈനിലൂടെ പാക്കിസ്ഥാന്‍ ഭാഗത്ത് നിന്ന് എന്തോ തള്ളിവിടുന്നതായി ബിഎസ്എഫ് സംശയം തോന്നുകയായിരുന്നു.

എന്നാല്‍ സ്ഥലത്തെത്തിയ സൈനികരെ കണ്ട് ഇരുഭാഗത്തുമുള്ള കള്ളക്കടത്തുകാര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പകല്‍ നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :