അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
ജമ്മു|
WEBDUNIA|
Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (10:11 IST)
PRO
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാല്‍ ലംഘിക്കുന്നു. രജൗറി ജില്ലയില്‍ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക കാവല്‍പ്പുരകള്‍ക്കു നേരെ വീണ്ടും പാക്ക് സൈന്യം വെടിയുതിര്‍ത്തു.
ഈ മാസം പത്തൊന്‍പതാം തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിക്കുന്നത്. വെടിവയ്പുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചു വെടിവച്ചു. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ 17ന് പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചതിനെത്തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ ഭടന്‍മാര്‍ക്ക് പരുക്കേറ്റിരുന്നു.
ഓഗസ്റ്റില്‍ പാക്ക് വെടിവയ്പില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ട്.