മീ ടുവിൽ കുരുക്ക് മുറുകി: എം ജെ അക്ബർ രാജിവച്ചു

Sumeesh| Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (17:16 IST)
ഡൽഹി: മീ ടു ക്യാംപെയിനിൽ കൂട്ടത്തോടെ ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജിവച്ചു. ബി ജെപിക്കുള്ളിൽ നിന്നുതന്നെ ശക്തമയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് രാജി.

വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ തന്നെ രാജി ഉണ്ടാകും എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ആരോപനത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു എം ജെ അക്ബർ നിലപാട് സ്വീകരിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ
എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകിയിരുന്നു.

മുൻപ് മാധ്യമ പ്രവർത്തകനയിരുന്ന എം ജെ അക്ബറിനെതിരെ മാധ്യമ പ്രവർത്തകർ കൂടിയായ നിരവധി സ്ത്രീകളാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2017ൽ പ്രിയ രമണി എന്ന മാധ്യമ പ്രവർത്തക മേലുദ്യോഗസ്ഥനിൽനിന്നും നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് വോഗ് ഇന്ത്യയിൽ എഴുതിയിരുന്നു.

എന്നാൽ അന്ന് മേലുദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീട് മീ ടു ക്യാംപെയിനിൽ തന്നെ പീഡനത്തിനിരയാക്കിയത് എം ജെ അക്ബറാണെന്ന് യുവതി വെളിപ്പെടുത്തുകയാ‍യിരുന്നു. ഇതോടെ മധ്യമപ്രവർത്തകർ ഉൾപടെ നിരവധി യുവതികൾ അക്ബറിനെതിരെ ആരൊപണവുമായി രംഗത്ത് വരികയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :