സ്മൃതികളുറങ്ങുന്ന കാട്ടാത്തിപ്പാറ

WEBDUNIA|
പ്രണയസാക്ഷാത്കാരത്തിനായി വനത്തിലെ ആചാരങ്ങള്‍ ധിക്കരിച്ച ആദിവാസിയുവതിയാണത്രേ ശാപംമൂലം കാട്ടാത്തിപ്പാറയായത്. വശ്യസുന്ദരങ്ങളായ ദൃശ്യങ്ങള്‍ മനസിനെ മായികലോകത്തേയ്ക്കാനയിക്കുന്നു.

സഹ്യപര്‍വതനിരയുടെ ഭാഗമായ വനപ്രദേശങ്ങള്‍ അകലെ പച്ചത്തുരുത്തുകളാവും. മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ തുടങ്ങിയ കരിംപാറകള്‍ ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയൊരു പ്രണയാനുഭവംപോലെ, കൊടുംവേനലിലും മഞ്ഞുപെയ്തിറങ്ങുന്ന മാമലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത അരുവിയുടെ തെളിമ.

കാട്ടാത്തിപ്പാറയുടെ മുകളില്‍ ഒരേക്കര്‍ഭാഗം നിരപ്പായപ്രദേശമാണ്. അപൂര്‍വയിനത്തില്‍പ്പെട്ട വൃക്ഷങ്ങളും പുല്‍മേടുകളും കാട്ടാത്തിപ്പാറയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

കാട്ടുമൃഗങ്ങള്‍ ഇരതേടിയെത്തുന്ന താഴ്വാരങ്ങളില്‍ ത്രിബിള്‍ എക്കോ കേള്‍ക്കാമെന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിയുടെ വരദാനമായ കാട്ടാത്തിപ്പാറ വൈകാതെ ടൂറിസം ഭൂപടത്തില്‍ ഇടം കണ്ടെത്തിയേക്കും.

മടക്കയാത്രയ്ക്കുമുമ്പ് നാമറിയാതെ ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കും. അവിടെ മോഹഭംഗത്തിന്‍റെ ഗതകാലസ്മരണകളുമായി കാട്ടാത്തിപ്പാറ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :