പാലക്കാടിന്‍റെ മലയോര സൌന്ദര്യം

WEBDUNIA|
പാലക്കാട് എന്ന് കേട്ടാല്‍ പ്രകൃതി സ്നേഹികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നെല്ലിയാമ്പതിയിലെ പാലക്കാടന്‍ കാറ്റും മലകയറു തോറും പുളകം കൊള്ളിക്കുന്ന തണുപ്പുമാണ്.

നെല്ലിയാമ്പതി : മനോഹരമായ ഈ കുന്നിന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. സുഖവാസത്തിന്പറ്റിയ കാലാവസ്ഥയുള്ള ഇവിടം ട്രെക്കിംഗിനും അനുയോജ്യമാണ്.

മലമ്പുഴ ഗാര്‍ഡന്‍ : പാലക്കാട്നഗരത്തില്‍ നിന്ന് 10 കിലോമീറ്ററകലെ കിടക്കുന്ന മലന്പുഴയില്‍ ഒരു ഡാമും പ്രകൃതിരമണീയമായ ഒരു ഉദ്യാനവും ഉണ്ട്.

പാലക്കാട്കോട്ട : ഹൈദരലിയുടെയും ടിപ്പുവിന്‍െറയും പടയോട്ടങ്ങളുടെ നിത്യസ്മാരകം. 1766-ല്‍ ഹൈദരലി കെട്ടിയ ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിയുകയുണ്ടായി.

ത്രിതല : ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളും ശിലാഫലകങ്ങളും ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്. പുരാവസ്തു പ്രാധാന്യമുള്ള, ഇവിടത്തെ, കാട്ടില്‍ ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ പണികഴിച്ചതാണെന്ന് പറയപ്പെടുന്നു.

കൊല്ലംകോട്: മലയാളത്തിന്‍െറ പ്രിയപ്പെട്ട കവി കുഞ്ഞിരാമന്‍ നായരുടെ ഒര്‍മ്മകളുണര്‍ത്തുന്ന സ്ഥലം. ഇവിടെയുള്ള പിയുടെ സ്മാരകവും കൊട്ടാരവും വിഷ്ണുക്ഷേത്രവും സന്ദര്‍ശനയോഗ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :