മലയാളത്തിനായി ഒരു ജീവിതം

Prof S Guptan Nair
WDWD
മലയാളത്തിനു വേണ്ടിഒ ജീവിച്ച പ്രൊഫ എസ് ഗുപ്തന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികമാണ്‌ ഇന്ന് മലയാളം അറിയണം വായിക്കണം - ഗുപ്തന്‍നായര്‍ പ്രചരിപ്പിച്ചത് ഇതാണ്. ശുദ്ധ മലയാളത്തിന്‍റെ മേന്മകളും അദ്ദേഹം ലോകത്തിന് മുന്നില്‍ നിരത്തി.

മലയാളത്തിന് വേണ്ടി ജീവിച്ച, സാഹിത്യത്തെ നിരൂപണത്തിലൂടെയും വിമര്‍ശനത്തിലൂടെയും ശുദ്ധീകരിക്കാന്‍ പ്രയത്നിച്ച ഒരു മഹാന്‍റെ നഷ്ടമാണ് ഗുപ്തന്‍ നായരുടെ നിര്യാണം മൂലം മലയാളത്തിനുണ്ടായത്.

ഗുപ്തന്‍നായരുടെ അവസാന പൊതുചടങ്ങ് ഒരുപക്ഷെ അദ്ദേഹത്തിന്‍റെ അയല്‍വാസികള്‍ നല്‍കിയ സ്വീകരണചടങ്ങാകാം. വാര്‍ദ്ധക്യത്തിന്‍റെ ആലസ്യവുമായി യോഗത്തിനെത്തിയ ഗുപ്തന്‍നായര്‍ ആരോഗ്യകാരണങ്ങളാല്‍ ഇരുന്നാണ് പ്രസംഗിച്ചത്. മലയാള ഭാഷയെക്കുറിച്ചുള്ള ചെറു പ്രഭാഷണമായിരുന്നു ഗുപ്തന്‍നായരുടേത്.

പേരൂര്‍ക്കടയിലെ പുള്ളി ലൈനിലെ ആദ്യ താമസക്കാരില്‍ ഒരാളാണ് ഗുപ്തന്‍നായര്‍. എഴുത്തച്ഛന്‍ പുരസ്കാരം കിട്ടിയ ഗുപ്തന്‍നായരെ ആദരിക്കാന്‍ അവിടത്തെ റസിഡന്‍സ് അസോസിയേഷന്‍ യോഗം സംഘടിപ്പിച്ചത് ഒരു മാസം മുമ്പാണ്. ശിഷ്യനും പ്രമുഖ കവിയുമായ ജി. മധുസൂദനന്‍ നായരും യോഗത്തിനുണ്ടായിരുന്നു.

പതിഞ്ഞ ശബ്ദത്തില്‍ ഏതാനും വാക്കുകള്‍. മലയാളം അറിയണം വായിക്കണം. ഈ വഴിയിലെ ആദ്യ താമസക്കാരനാണ് ഞാന്‍. എവിടെനിന്ന് കിട്ടിയ ഉപഹാരവും സന്തോഷമാണ്. അത് ഇവിടെ നിന്നാകുമ്പോള്‍ കൂടുതല്‍ സന്തോഷം - ഇങ്ങനെയാണ് ഗുപ്തന്‍നായര്‍ പറഞ്ഞ് നിര്‍ത്തിയത്. മധുസൂദനന്‍ നായരും തന്‍റെ ഗുരുവിനെ പ്രശംസിച്ചു

WEBDUNIA|

.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :