ആദ്യത്തെ നോവല്‍- അണ്ടര്‍ ദി സണ്‍സെറ്റ്-1882 ലാണ് പ്രസിദ്ധീകരിക്കുന്നത്. 1890 ല്‍ ദി സ്‌നേക്‌സ് പാസ്സ് പുറത്തുവന്നു. പിന്നെ കുറച്ചു കാലം പുതിയ നോവലിനു വേണ്ടിയുള്ള അന്വേഷണ ഗവേഷണങ്ങളില്‍ അദ്ദേഹം മുഴുകി.
ഒടുവില്‍ 1897 ല്‍ ആ നോവല് - ഡ്രാക്കുള പുറത്തു വന്നു. രക്തദാഹിയായ ആ പ്രഭു ലോകമനസ്സിലെ പേടിസ്വപ്‌നമായി മാറി. ഒരു ഡയറിക്കുറിപ്പിന്‍റെ മാതൃകയില്‍ പഴയ കത്തുകളും പത്രക്കുറിപ്പുകളുമൊക്കെ ചേര്‍ത്തൊരുക്കിയ ഡ്രാക്കുള പുതിയൊരു അനുഭവമായിരുന്നു.
അറുപതുകളിലാണ് ഈ നോവല്‍ എം.ടി.പത്രാധിപരായിരിക്കെ മാതൃഭൂമിയില്‍ പരമ്പരയായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. കവി കെ.വി.രാമകൃഷ്ണനായിരുന്നു പരിഭാഷകന്‍.
കാടാമ്പുഴയിലെ സ്വന്തം വാര്യത്തിന്‍റെ ഗ്രാമ്യാന്തരീക്ഷത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്‍റെ നുറുങ്ങുവെട്ടത്തില്‍ കൂമ൹നും നത്തും നരിച്ചീറും മുഖരിതമാക്കുന്ന രാത്രിയുടെ യാമങ്ങളില്‍ ഈ കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ അനുഭവിച്ച ഭയചകിതമായ നാളുകള്‍ രാമകൃഷ്ണന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
പേടിച്ചരണ്ട് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും വയ്യാത്ത അവസ്ഥയായിരുന്നു വൈദ്യുതി ഇല്ലാത്ത ആ കാലം തനിക്ക് സമ്മാനിച്ചത് എന്നദ്ദേഹം പറയുന്നു.
WD
WD
1992 ല്‍ പുറത്തുവന്ന ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള അടക്കം ഒട്ടേറെ സിനിമ-നാടക- ടി.വി.സീരിയല്‍ രൂപന്തരങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ കൃതിക്ക്. 1931 ലാണ് ഡ്രാക്കുള ആദ്യമായി സിനിമയായത്.
ഹെന്‍റി ഇര്‍വിംഗ് ബ്രാമിന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകമായ സ്വാധീനമായിരുന്നു. അദ്ദേഹത്തോടുള്ള പരിചയവും സഹവാസവുമാണ് ലണ്ടനിലെ വരേണ്യ എഴുത്തുകാരും പ്രഭുക്കന്മാരും മറ്റുമൊക്കെയായി ബ്രാമിന് പരിചയപ്പെടാന്‍ ഇട നല്‍കിയത്.
ഇര്‍വിംഗിനോടൊപ്പം ലോകത്തിലെ പല രാജ്യങ്ങളും അദ്ദേഹം ചുറ്റിക്കണ്ടു. അതുകൊണ്ട് 1905 ഇര്‍വിംഗ് മരിച്ചപ്പോല്‍ അത് ബ്രാമിന് കനത്ത ആഘാതമായിരുന്നു. അദ്ദേഹം തളര്‍ന്നു പോയി.
ദി ജ്യുവല്‍ ഓഫ് സെവന്‍ സ്റ്റാര്‍സ് (1903), പേഴ്‌സണല്‍ റെമിനിസെന്‍സസ് ഓഫ് ഹെന്‍റി ഇര്‍വിംഗ്‌സ് (1906), ദി ലെയര്‍ ഓഫ് ദി വൈറ്റ് വേം (1911) എന്നിവയാണ് അദ്ദേഹത്തിന്‍റെ അവസാനകാല രചനകള്‍.