പാലക്കാട് വിളയന്‍ചാത്തനൂരില്‍ 1930 ജൂലൈ 2ന് ജനിച്ചു. അച്ഛന്‍ : വേലുക്കുട്ടി. അമ്മ : കമലാക്ഷി.
മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അധ്യാപകനായി.
പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) ജോലി ചെയ്തു.
1967 മുതല്‍ സ്വതന്ത്ര ലേഖകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു.
ഇത്തിര നേരന്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദി) എന്ന കാര്‍ട്ടൂണ്‍ പരന്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരന്പരയും (മലയാളനാട്, മാതൃഭൂമി, ഇന്ത്യാ ടുഡേ) പ്രശസ്തമാണ്.
നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
കൃതികള്‍: (മലയാളം) -
നോവല്‍: ഖസാക്കിന്‍റെ ഇതിഹാസം (1969), ധര്‍മ്മപുരാണം (1985), ഗുരുസാഗരം (1987), മധുരം ഗായതി (1990), പ്രവാചകന്‍റെ വഴി (1992), തലമുറകള്‍ (1997).
കഥകള്‍: വിജയന്‍റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995).