മലയാള സാഹിത്യകാരന്, അധ്യാപകന്, ഉപന്യാസകാരന്‍, സാഹിത്യ വിമര്ശകന്, നടന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗുപ്തന് നായര്‍. നാടക ചിന്തകനായും ഗുപ്തന് നായര്‍ പേരെടുത്തിട്ടുണ്ട്. സുദീര്‍ഘമായ അധ്യാപന സപര്യയിലൂടെ ഒട്ടേറെ പ്രഗത്ഭ ശിഷ്യന്മാരെ സാഹിത്യ ലോകത്തിന് സമ്മാനിക്കാനും ഗുപ്തന്‍നായര്‍ക്ക് കഴിഞ്ഞു.
നിരൂപകനെന്ന നിലയില്‍ ധാരാളം യുവ സാഹിത്യകാരന്മാര്ക്ക് മാര്‍ഗ്ഗദീപമാകാനും അദ്ദേഹത്തിനായി. മലയാളത്തിനൊപ്പം ഇംഗ്ളീഷും അനായമായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം മികച്ചൊരു പ്രാസംഗികന് കൂടിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരവും 2005 നവംബറില്‍ ഗുപ്തന്‍നായരെ തേടിയെത്തി. ഒട്ടേറെ മികച്ച പുരസ്കാരങ്ങളും അദ്ദേഹത്തിന് കിട്ടി.
ഗുപ്തന് നായര്‍ക്ക് എഴുത്തച്ഛന് പുരസ്കാരം മലയാളി സമ്മാനിച്ചിട്ട് അധികമാകും മുന്‍പായിരുന്നു ഗുപ്തന്‍നായരുടെ വേര്‍പാട്. നിരൂപണത്തിലെ മുതിര്‍ന്ന തലമുറയില്‍ നിന്ന് ഒരു കണ്ണി കൂടി അടര്‍ന്ന് മാറുന്നു. ചങ്ങന്പുഴയുടെ സുഹൃത്തായ ഗുപ്തന്നായരിലൂടെ കാവ്യാസ്വാദകനായും "നക്ഷത്രങ്ങളുടെ സ്നേഹഭാജന'ത്തെ മലയാളി അറിഞ്ഞു.
1919ല്‍ ജനിച്ച അദ്ദേഹം ഓച്ചിറ, കായംകുളം എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിത്ധവനന്തപുരം ആര്‍ട്സ് കോളിജിലായിത്ധന്നു ബി.എ. ഓണേഴ്സ് പഠനം. കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പ്രിന്‍സിപ്പള്‍ പദവി വരെ വഹിച്ചു.
ഗ്രന്ഥ ലോകം, വിജ്ഞാന കൈരളി, സന്നിധാനം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യു.ജി.സി. പ്രഫസറായും ജോലി നോക്കി. കേരള സാഹിത്യ സമിതിയുടേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും കേരള സാഹിത്യ അക്കാദമിയുടേയും അധ്യക്ഷനായിത്ധന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1966), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്(1984), വയലാര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
പ്രധാന കൃതികള്‍-സമാലോചന, ഇസങ്ങള്ക്കപ്പുറം, ക്രാന്തദര്‍ശികള്‍, ടാഗൂര്‍, കാവ്യസ്വരൂപം, തിരയും ചുഴിയും, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, അഞ്ച് ലഘുനാടകങ്ങള്‍, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍-ചങ്ങന്പുഴ കവിയും കവിതയും.