അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം

മഹാകവി അക്കിത്തവുമായി നടത്തിയ അഭിമുഖം

WEBDUNIA|
? സ്വന്തം കാവ്യജീവതത്തിലൂടെ അങ്ങ് സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ദര്‍ശനമെന്താണ് ?


* അത് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസത്തിലെ ആദ്യത്തെ രണ്ടുശ്ളോകങ്ങളിലുണ്ട്. എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കരച്ചിലും ചിരിയും. മനുഷ്യജീവിയെ ഇതരങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ആ ബിന്ദു ഞാനറിയാതെ രചിക്കപ്പെട്ടതിന്‍റെ തുടര്‍ച്ചയായിട്ടാണ് ആ കൃതിയിലെ ഇതര ശ്ളോകങ്ങള്‍ എഴുതപ്പെട്ടത്.

ആദ്യത്തെ മൂന്നു ശ്ളോകങ്ങള്‍ മാത്രം എഴുതിവെച്ച് കിടന്നുറങ്ങി. പിറ്റേന്നുമുതല്‍ ഓരോ ഉപശീര്‍ഷകങ്ങളുടെയും കീഴെ കാണുന്ന 6 ശ്ളോകങ്ങള്‍ എഴുതി.ഒരു ശീര്‍ഷകത്തിനുകീഴിലുളളവ മാത്രം ഒരു ദിവസം എന്ന കണക്കില്‍.

അവസാനം എഴുതപ്പെടാനിരിക്കുന്നവ ആദ്യമേ മനസ്സില്‍ ബിംബിച്ചിരുന്നെങ്കില്‍ ആ കൃതി ഞാനെഴുതുമായിരുന്നില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :