ദൃശ്യം പോലെ ദൃശ്യം മാത്രം, മോഹന്‍ലാലിനെപ്പോലെ അദ്ദേഹം മാത്രം!
PRO
26 ദിവസങ്ങള്‍ കൊണ്ട് 10000 ഷോകള്‍ പൂര്‍ത്തിയാക്കിയ ദൃശ്യം കേരളത്തില്‍ മാത്രം 30000 ഷോകള്‍ പൂര്‍ത്തിയാക്കി. സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും ദൃശ്യം മോഹവിലയാണ് നേടിയത്. ആറരക്കോടി രൂപ നല്‍കി ഏഷ്യാനെറ്റാണ് ദൃശ്യം വാങ്ങിയത്.
ട്വന്‍റി20 എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 32 കോടി രൂപയാണ്. മോഹന്‍ലാലിന്‍റെ ദൃശ്യം ഈ റെക്കോര്‍ഡ് മറികടന്നത് വെറും 30 ദിവസങ്ങള്‍ കൊണ്ട്!
WEBDUNIA|
50 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ദൃശ്യം. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് വെറും 4.6 കോടി രൂപ മാത്രം. അപ്പോള്‍ കണക്കുകൂട്ടി നോക്കൂ, എത്രയിരട്ടി വിജയം!