മോഹന്‍ലാലിന് വേണം - മാലാഖയെപ്പോലൊരു നായിക!

WEBDUNIA|
PRO
മോഹന്‍ലാല്‍ നായികയെ തേടുകയാണ്. മലയാളത്തിലെയോ അന്യഭാഷയിലെയോ നിലവിലുള്ള നായികമാരൊന്നും വേണ്ട. ഒരു പുതുമുഖമായിരിക്കണം. അവള്‍ മാലാഖയെപ്പോലെയിരിക്കണം!

വളരെ നിഷ്കളങ്കമായ മുഖവും പെരുമാറ്റവുമുള്ള നായിക മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിലേക്കാണ്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയ്ക്കാണ് ഈ സവിശേഷതകള്‍ ഉണ്ടായിരിക്കേണ്ടത്. എന്തായാലും അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ മോഹന്‍ലാലിനും മധുപാലിനും ഇതുവരെ കഴിഞ്ഞിട്ടില്ല, അന്വേഷണം തുടരുന്നു.

മോഹന്‍ലാല്‍ - മധുപാല്‍ ടീമിന്‍റേത് ഒരു കോമഡിച്ചിത്രമാണ്. മധുപാലിന്‍റെ കഴിഞ്ഞ ചിത്രങ്ങള്‍ പോലെ ഓഫ് ബീറ്റല്ല. ‘ഒഴിമുറി’ എഴുതിയ ജയമോഹന്‍ ആണ് രചന നിര്‍വഹിക്കുന്നത്.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് മധുപാല്‍. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :