ത്രില്ലടിപ്പിക്കാൻ മംമ്തയും ചെമ്പൻ വിനോദും, അൺലോക്കിൻറെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (13:56 IST)
മംമ്ത മോഹൻദാസും ചെമ്പൻ വിനോദും ഒന്നിക്കുന്ന അൺലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു. പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്ന താരങ്ങളുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകാനാണ് സാധ്യത. എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ചിത്രം നിർമ്മിക്കുന്നത്. ഡബിൾസ്, വന്യം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :