അനുബന്ധ വാര്‍ത്തകള്‍
- ‘മുരളി’യെ ഇഷ്ടപ്പെടുന്ന ഞാനില്ലേ? ആ ഞാന്‍ ഞാനല്ല... എനിക്കിഷ്ടം മമ്മുക്കേം ലാലേട്ടനേം !
- മമ്മൂട്ടിച്ചിത്രം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
- രാജമാണിക്യത്തിന് 15 വയസ്, ആ ചിത്രത്തിന്റെ ബജറ്റ് എത്രയായിരുന്നു എന്നറിയുമോ?
- മമ്മൂട്ടിയുടെ ‘വണ്‍’, ആദ്യ ഷോട്ട് പുറത്ത് !
- ജെയിംസ് ബോണ്ട് എന്ന പേര് കേൾക്കുമ്പോൾ ഓർമയിലെത്തുന്ന ഒരേയൊരു താരം; ഷോൺ കോണറിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി
13 വർഷത്തിനുശേഷം 'ബിലാൽ', ഏറ്റവും അടിപൊളി അപ്‌ഡേറ്റ് ഇതാ !
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. ബാല, മംമ്ത മോഹൻദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ബിലാലിൽ റിമി ടോമിയായി ഇത്തവണയും എത്തുന്നതിന്റെ സന്തോഷത്തിലാണ് മംമ്ത.
ആദ്യഭാഗത്തിൽ മമ്മൂട്ടി കഥാപാത്രം ബിലാലുമായി ചെറിയൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു മംമ്തയുടെത്. ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ടെന്നാണ് മംമ്ത പറയുന്നത്.
മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.