അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 45,576 പേർക്ക് രോഗബാധ, 48,493 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 90 ലക്ഷത്തിലേയ്ക്ക്
- ജമ്മുകശ്മീരിലെ നർഗോട്ടയിൽ ബാൻ ടോൾ പ്ലാസയ്ക്ക് നേരെ ആക്രമണം; നാലു ഭീകരരെ വധിച്ചു, വീഡിയോ
- ഭർത്താവിന്റെ വരുമാനത്തെക്കുറിച്ച് ഭാര്യയ്ക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാം: കേന്ദ്ര വിവരാവകാശ കമ്മീഷൻ
- തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും; നാളെ സൂക്ഷ്മ പരിശോധന
- കൊവിഡ് നിയന്ത്രണം ഒഴിവായി: മലപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 10മണിവരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 25338പേര്; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 468 പേര്‍ക്ക്
തിരുവനന്തപുരത്ത് ഇന്നലെ 468 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 579 പേര് രോഗമുക്തരായി. നിലവില്‍ 5,947 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന് (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 346 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര് ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,609 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,338 പേര് വീടുകളിലും 150 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,421 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.