ആന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ ചിത്രം,'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' റിലീസായി ഇന്നേക്ക് 4 വര്‍ഷം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (10:58 IST)

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് ടീമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ അജഗജാന്തരം തിയേറ്ററുകളെ ഉത്സവപ്പറമ്പ് ആക്കി മാറ്റിയിരുന്നു. വന്‍ വിജയമായി മാറിയ ഈ ചിത്രത്തിനു മുമ്പ് ഇരുവരും ആദ്യമായി ഒന്നിച്ചത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഇന്നേക്ക് നാല് വര്‍ഷം മുമ്പാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നാലാം വാര്‍ഷികം ആന്റണി വര്‍ഗീസ് ആഘോഷിക്കുകയാണ്.
ആന്റണി വര്‍ഗീസ് നടന്റെ കരിയറിലെ രണ്ടാമത്തെ ചിത്രം. അംഗമാലി ഡയറിസിനു ശേഷം ആന്റണി നായകകഥാപാത്രത്തില്‍ എത്തിയ സിനിമ.ദിലീപ് കുര്യന്‍ ആണ് ചിത്രത്തിനു തിരക്കഥ രചിച്ചത്.
സംവിധായകനായ ബി. ഉണ്ണികൃഷ്ണനും ബി സി ജോഷിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും നിര്‍മ്മാണത്തില്‍ പങ്കാളികളായി.
2018 മാര്‍ച്ച് 31-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി നടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :