അജിത്തിന്റെ 'വലിമൈ' മലയാളിതാരം ധ്രുവനും, ആശംസകളുമായി ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (12:49 IST)

അജിത്തിന്റെ 'വലിമൈ' തിയേറ്ററുകളിലെത്തി. നാളുകള്‍ക്കുശേഷം തങ്ങളുടെ പ്രിയതാരത്തെ ബിഗ് സ്‌ക്രീനില്‍ കണ്ട ആവേശത്തിലാണ് ആരാധകര്‍.'നേര്‍ക്കൊണ്ട പാര്‍വൈ','തീരന്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിതാരം ധ്രുവനും ഉണ്ട്.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തു 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയിലെത്തിയത്.

ധ്രുവന്റെ ജീവിതത്തിലെ വലിയൊരു ദിവസം കൂടിയാണ് ഇന്ന്. അജിത്തിനൊപ്പമുളള 'വലിമൈ' പ്രദര്‍ശനത്തിനെത്തുന്നു. നടന് ആശംസകളുമായി ആന്റണി വര്‍ഗീസ് എത്തി.

കേരളത്തില്‍ 235 സ്‌ക്രീനുകളിലാണ് 'വലിമൈ' പ്രദര്‍ശനത്തിനെത്തുന്നത്.

തമിഴ്നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :