1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Hridayam movie

സിനിമ നടനായി അജുവര്‍ഗീസ് ഹൃദയത്തില്‍ ? ചെറിയ വേഷത്തില്‍ വിനീത് ശ്രീനിവാസനും

വിനീത് ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയം'ത്തിന് ജനുവരിയില്‍ റിലീസ് ഉണ്ടാകും. വിനീതിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വിനീത്തും ഭാര്യ ദിവ്യയും പഠിച്ച അതേ എഞ്ചിനീയറിംഗ് കോളേജിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ വിനീത് ശ്രീനിവാസന്‍ ആയിത്തന്നെ അതിഥി വേഷത്തില്‍ എത്തും. 
 
നടന്‍ അജു വര്‍ഗീസും അതേ പേരില്‍ തന്നെയാണ് സിനിമയില്‍ ഉണ്ടാക്കുക.പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
 
ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഹൃദയത്തിന്.പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണിത്.
അടുത്ത ലേഖനം
പുരുഷന്മാരെ മോശക്കാരാക്കി കാണിക്കുന്നു, പുഷ്‌പയിലെ സാമന്തയുടെ പാട്ടിനെതിരെ പരാതി