ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദിവസം,ബാംഗ്ലൂര്‍ ഡെയ്‌സ് ഓര്‍മ്മകളില്‍ നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 മെയ് 2021 (12:47 IST)

ബാംഗ്ലൂര്‍ ഡെയ്‌സ് പ്രേക്ഷകരിലേക്കെത്തി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അഞ്ജലി മേനോന്‍ ബിഗ് സ്‌ക്രീനില്‍ തീര്‍ത്ത ചലച്ചിത്ര വിസ്മയം.ബാംഗ്ലൂര്‍ ഡേയ്‌സിലെ കുട്ടനും, അര്‍ജുനും,ദിവ്യയും,ദാസുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് നിവിന്‍ പോളി.

മനോഹരമായ ഓര്‍മകള്‍ എന്ന അടിക്കുറിപ്പോടെയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു രംഗത്തിലെ ചിത്രം നടന്‍ പങ്കുവെച്ചത്.ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വിജയത്തിനു ശേഷമാണ് അഞ്ജലി മേനോന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ചെയ്തത്. ചിത്രത്തിലെ ഗോപി സുന്ദറിന്റെ ഗാനങ്ങളും മികച്ചതായിരുന്നു.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും സിനിമ കാണുന്ന പ്രേക്ഷകന്റെ ഹൃദയത്തില്‍ ഹൃദയത്തിലേക്ക് ഇറക്കിവിടുവാനും അഞ്ജലി മേനോന് സാധിച്ചു. അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ബാംഗ്ലൂര്‍ ഡേയ്സ് നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :