നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്‌ക്ക് 3 വയസ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (15:44 IST)
നിവിൻ പോളിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രം റിലീസ് ആയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്. സെപ്റ്റംബർ 1 2017ലാണ് ഈ കോമഡി എന്റര്‍ടെയ്‌നര്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ക്യാന്‍സര്‍ എന്ന രോഗമാണ് ചിത്രത്തിന്റെ പ്രമേയം. ഷീലാ ചാക്കോ എന്ന ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തിന് ബ്രെസ്റ്റില്‍ ഒരു മുഴ ഉള്ളതായി തോന്നുന്നതും അത് ക്യാന്‍സര്‍ ആണോ എന്ന ആശങ്ക ഭർത്താവിനോട് പങ്കുവെച്ചതോടെ അവരുടെ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ഷീലയുടെ ഭര്‍ത്താവായി ലാല്‍ എത്തുന്നു. മകന്‍ കുര്യനായി നിവിന്‍പോളിയും എത്തുന്നു. അലസനും ഉത്തരവാദിത്വബോധം ഇല്ലാത്തവനുമായ കഥാപാത്രമായിരുന്നു നിവിൻപോളിയുടെത്.

അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഹാന കൃഷ്ണയും അഭിനയിച്ചു. കൃഷ്ണശങ്കര്‍, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍
എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തിയത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധേയമായിരുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :