'ലളിതം സുന്ദരം' റിലീസായി ഒരു വര്‍ഷം! സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (15:24 IST)
മഞ്ജുവാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം റിലീസായി ഒരു വര്‍ഷം.

മാര്‍ച്ച് 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് ഒരു വയസ്സ്.
മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മഞ്ജുവാര്യര്‍ പറഞ്ഞ പോലെ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയായി മാറി ലളിതം സുന്ദരം.

മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :