അയ്യപ്പനും കോശിയും റിലീസായി 3 വര്‍ഷം, അഞ്ചുകോടിയില്‍ നിന്ന് 52 കോടി നേടിയ വിജയം
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (12:39 IST)
സംവിധായകന്‍ സച്ചി സിനിമ മേഖലയിലെ ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാണ്. 13 വര്‍ഷത്തെ സിനിമ ജീവിതം. ഒടുവില്‍ അയ്യപ്പനും കോശിയും സമ്മാനിച്ച് അദ്ദേഹം യാത്രയായി. 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്.5 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 52 കോടിയോളം കളക്ഷന്‍ നേടിയിരുന്നു.
2020ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും.
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സച്ചിക്ക് മികച്ച സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡും ബിജു മേനോന് മികച്ച സഹനടന്‍ , നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായിക , മാഫിയ ശശി , സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ക്ക് മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി ഉള്‍പ്പെടെ 4 അവാര്‍ഡുകള്‍ നേടി .