ദൃശ്യം 2ൻറെ ഷൂട്ടിംഗ് അടുത്ത മാസം, ജോർജ്ജുകുട്ടിക്ക് ഇത്രയും താടി ഉണ്ടാകില്ല !

കെ ആർ അനൂപ്| Last Modified വെള്ളി, 7 ഓഗസ്റ്റ് 2020 (18:27 IST)
ജോർജ് കുട്ടിയുടെയും കുടുംബത്തിൻറെയും രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിൻറെ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ന് ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊറോണ വ്യാപനത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സംവിധായകൻ ജിത്തു ജോസഫ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഉറപ്പില്ലെന്നും, പക്ഷേ സാഹചര്യത്തിനനുസരിച്ച് അടുത്ത മാസം ഇൻഡോർ ഭാഗങ്ങൾ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത് എന്നും സംവിധായകൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മോഹൻലാലിൻറെ താടി നീട്ടി വളർത്തിയ ചിത്രം വൈറലായിരുന്നു. ഈ രൂപം സിനിമയ്ക്കായി നിലനിർത്തുമോ എന്ന് ചോദിച്ചപ്പോൾ
തമാശ രൂപേണയാണ് ജിത്തു ജോസഫ് മറുപടി നൽകിയത് - “ദൃശ്യം 2 ൽ ജോർജ്ജുകുട്ടി പ്രതികാരം ചെയ്യുമ്പോൾ അയാൾക്ക് ഇത്രയും താടി ഉണ്ടാകില്ല”ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :