'ഹണി ബീ'യ്ക്ക് എട്ടു വയസ്സ്, ഓര്‍മ്മകളില്‍ ഭാവന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (10:22 IST)

യുവ ഹൃദയങ്ങള്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 'ഹണി ബീ'. ആസിഫ് അലിയും ടീമും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് രണ്ടാം ഭാഗവും ഉണ്ടായി. ഹണി ബീയുടെ എട്ടു വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് ഭാവന.

'ഹണി ബീ' എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നടി പങ്കുവെച്ചു. താന്‍ അവതരിപ്പിച്ച എയ്ഞ്ചല്‍ എന്ന കഥാപാത്രത്തിനും എട്ടു വയസ്സായെന്നും കുറിച്ചു.

ജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും ചെയ്ത ഹണി ബീയില്‍ ഭാവന,അര്‍ച്ചന കവി, ആസിഫ് അലി, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ബാബുരാജ്, ലാല്‍, വിജയ് ബാബു തുടങ്ങി വലിയ നിര തന്നെ ഉണ്ടായിരുന്നു.2013 ജൂണ്‍ 7 നാണ് ചിത്രം റിലീസ് ആയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :