എന്നെന്നും നിന്നെ സ്നേഹിക്കുന്നു, ഭാവനയ്‌ക്ക് പിറന്നനാൾ ആശംസയുമായി മഞ്ജു വാര്യർ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ജൂണ്‍ 2021 (14:18 IST)
മലയാളികളുടെ പ്രിയതാരമായ ഭാവനയ്‌ക്ക് പിറന്നനാൾ ആശംസകളുമായി സിനിമാലോകം. സോഷ്യൽ മീഡിയ മൊത്തം തന്നെ ഭാവനയുടെ പിറന്ന‌നാൾ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

ഭാവനയ്‌ക്കൊപ്പമുള്ള ചിരിപ്പടവുമായാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്ന‌നാൾ ആശംസ. ഹാപ്പി ബർത്ത് ഡേ പ്രിയപ്പെട്ടവളെ, ഐ ലവ് യൂ ഫോർ‌ എവെർ എന്നാണ് മഞ്ജു കുറിച്ചിരിക്ക്യ്ന്നത്. മഞ്ജുവിന് പുറമെ ആസിഫ് അലി,ഗീതു മോഹൻദാസ്,സയനോര,റിമി ടോമി തുടങ്ങി പലതാരങ്ങളും താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :