പെണ്‍കുട്ടി ചിരിച്ചില്ല; അധ്യാപകന്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചു
മുംബൈ|
WEBDUNIA|
Last Updated:
തിങ്കള്‍, 21 മെയ് 2012 (17:34 IST)
PRO
PRO
പതിനെട്ടുകാരിയുടെ വീട്ടില്‍ ചെന്ന് പഴയ ട്യൂഷന്‍ അധ്യാപകന്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചു. മുംബൈ വകോലയിലാണ് സംഭവം. മനോജ് ശര്‍മ(30) എന്നയാളാണ് പെണ്‍കുട്ടിയും അമ്മയും നോക്കി നില്‍ക്കേ കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി അവഗണിച്ചതില്‍ മനംനൊന്താണ് ഇയാള്‍ ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണിപ്പോള്‍.
പെണ്‍കുട്ടിയുടെ വീടിനടുത്താണ് മനോജ് താമസിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ പെണ്‍കുട്ടിക്ക് ഇയാള്‍ ട്യൂഷനെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് വഴിയില്‍ കാണുമ്പോള്‍ പെണ്‍കുട്ടി ഇയാളോട് സംസാരിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ട്. ഈയിടെയായി മനോജ് തന്നെ പല സ്ഥലത്തും പിന്തുടരുന്നതായി ഭയന്ന് പെണ്‍കുട്ടി ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചു. കണ്ടാല്‍ ചിരിക്കാതെ മാറിനടക്കുകയും ചെയ്തു.
പെണ്‍കുട്ടി തന്നെ അവഗണിക്കുകയാണെന്ന് മനോജിന് മനസ്സിലായി. തുടര്‍ന്ന് മദ്യലഹരിയില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയായിരുന്നു. കൈയില്‍ കത്തിയും പോക്കറ്റില്‍ വിഷക്കുപ്പിയും കരുതിയിരുന്നു.
“ഞാന്‍ നിന്റെ പിന്നാലെ നടക്കുന്നുവെന്നത് നിന്റെ തെറ്റിദ്ധാരണയാണ്” എന്ന് പറഞ്ഞ മനോജ് പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് സ്വയം കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.