പി.ഭാസ്കരന്‍റെ ഭാസുര ഗാനങ്ങള്‍

WEBDUNIA|

കേരളത്തില്‍ ആദ്യമായി നിഴല്‍ നാടകം അവതരിപ്പിച്ചത് പി.ഭാസ്കരനായിരുന്നു. സി.ജെ-.തോമസുമായി ചേര്‍ന്നായിരുന്നു ഇത്.

ഏതാണ്ട് 3000 ഓളം പാട്ടുകളും കവിതകളും ഭാസ്കരന്‍ എഴുതിയിട്ടുണ്ട്. 250 സിനിമകള്‍ക്കു വേണ്ടി പാട്ടെഴുതി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഒട്ടേറെ തവണ ഭാസ്കരനെ തേടിയെത്തി.

1982 ലെ കേരള സാഹിത്യ അക്കാഡമിയുടെ കവിതാ അവാര്‍ഡ് പി.ഭാസ്കരനായിരുന്നു-ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കവിതാ സമാഹാരത്തിന്. ഏഷ്യാ നെറ്റിന്‍റെ ആമുഖ ഗാനമായ ശ്യാമ സുന്ദര കേര കേദാര ഭൂമി... ഭാസ്കരന്‍റെ വരികളാണ്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ചലച്ചിത്ര പരിഷത്തിന്‍റെ ഭാരവാഹിയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയപ്പോള്‍ അതിന്‍റെ മുന്‍ തിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

ഇന്ദ്രയാണ് ഭാര്യ. നാല് മക്കളുണ്ട്. തിരുവനന്തപുരത്തെ ജ-വഹര്‍ നഗറിലായിരുന്നു താമസം. 2004 ഏപ്രിലില്‍ ഭാസ്കരന്‍റെ 80 -ാം പിറന്നാള്‍ സുഹൃദ് സംഘം ആഘോഷപൂര്‍വം കൊണ്ടാടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :