1924 ഏപ്രില്‍ 21ന് കൊടുങ്ങല്ലൂരില്‍ ആണ് പുല്ലൂറ്റു പാടത്ത് ഭാസ്കരന് നായര്‍ എന്ന പി.ഭാസ്കരന്റെ ജ-നനം. അക്കാലത്ത് പ്രസിദ്ധ കവിയും പത്രപ്രവര്‍ത്തകനും വക്കീലും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന നന്ത്യേലത്ത് പത്മനാഭ മേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും മകനാണ്.
അച്ഛന്റെ കവിത്വസിദ്ധി പകര്‍ന്നു കിട്ടിയ ഭാസ്കരന് ഏഴാം വയസ്സില്‍ തന്നെ കവിത എഴുതിത്തുടങ്ങിയിരുന്നു.എറണാകുളം മഹാരാജ-ാസ് കോളജ-ില് പഠിക്കുമ്പോള്‍ സാഹിത്യവും കവിതയുമെല്ലാം ഭാസ്കരന്റെ തലയ്ക്കു പിടിച്ചു. അതോടൊപ്പം തന്നെ കമ്മ്യൂണിസവും. മഹാകവി ഒല്ലൂകന് എന്ന പേരില്‍ സി.ഐ.കിട്ടുണ്ണിയുടെ മാസികയില്‍ അക്കാലത്ത് കവിതകള്‍ എഴുതിയിരുന്നു.
ഓഗസ്റ്റ് സമരത്തില്‍ പങ്കെടുത്ത പി.ഭാസ്കരന് ആറു മാസം ജ-യിലില്‍ കിടന്നു. പിന്നെ നേരെ കോഴിക്കോട് ചെന്ന് ദേശാഭിമാനി വാരികയില്‍ ചേര്‍ന്നു.
പിന്നെ ഭാസ്കരനെ കാണുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗായക സംഘങ്ങള്‍ക്കു വേണ്ടി വിപ്ളവ ഗാനങ്ങള്‍ എഴുതുന്ന കവിയായാണ്.കമ്മ്യൂണിസത്തിന്റെ വളര്‍ച്ച കണ്ട ദിവാന് സി.പി.രാമസ്വാമി അയ്യര്‍ തിരുവനന്തപുരത്ത് ഈ പാട്ടുകള്‍ നിരോധിച്ചിരുന്നു.
വില്ലാളിയാണ് ആദ്യത്തെ കവിതാ സമാഹാരം. പുന്നപ്ര വയലാര്‍ സമരം നടന്ന കാലത്ത് വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന പേരില്‍ രവി എന്ന തൂലികാനാമത്തില്‍ ഭാസ്കരനെഴുതിയ കവിത ഭരണവര്‍ഗ്ഗത്തിന്റെ സ്വൈരം കെടുത്തി.
ഉയരും ഞാന്‍ നാടാകെ പടരും ഞാന്‍......എന്ന കവിതയും കവിയും തിരുവിതാംകൂറില്‍ നിന്ന് പുറത്തുപോകേണ്ടിവന്നു. തുടര്‍ന്ന് ഭാസ്കരന് മദ്രാസിലെത്തി ജ-യകേരളത്തിന്റെ പത്രാധിപ സമിതിയില്‍ ചേര്‍ന്നു.
റേഡിയോയ്ക്കു വേണ്ടി പാട്ടുകളെഴുതിയ പി.ഭാസ്കരന് കോഴിക്കോട്ടെ ആകാശവാണിയില്‍ ജേ-ാലി കിട്ടി. 1950 ല്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ജേ-ാലി ഉപേക്ഷിച്ച് മദ്രാസില്‍ സ്ഥിര താമസമാക്കി.