ഡോ.ജെ.പി ദാസ് - കലാകാരനായ കവി

WEBDUNIA|
ജെ പി ചെറുപ്രായത്തില്‍ തന്നെ കവിത എഴുതി തുടങ്ങിയിരുന്നു.1951ല്‍ അദ്ദേഹം സ്റ്റബാക്ക് എന്നൊരു സമാഹാരം പുറത്തിറക്കി. ദഗര, ഝങ്കര, അസന്തകലി എന്നീ ഒറിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു രചനകള്‍ അധികവും അടിച്ചു വന്നത്. പഠിക്കുമ്പോള്‍ എസ് എഫ് ഐ യുടെ സഹയാത്രികനായിരുന്നു..

1971 ല്‍ അദ്ദേഹം പ്രഥം പുരുഷ് എന്ന കവിതാ സമാഹാരം പുറത്തിറക്കി 1973ല്‍ സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1982 ല്‍ പുരി പെയ്ന്‍റിഗ്സ് എന്ന പേരില്‍ ഗവേഷണ പുസ്തകമിറക്കി . ഒറീസയിലെ പട ചിത്രകലയെ കുറിച്ചുള്ള പഠനമായിരുന്നു അത്.
ശബ്ദഭേദ് ആണ് ആദ്യത്തെ ചെറുകഥാസമാഹാരം അതു പുറത്തിറങ്ങിയത് 1980 ല്‍ അയിരുന്നു.

91ല്‍ അഹാനിക് എന്ന കവിതാ സമാഹാരത്തിന്‍ സാഹിത്യ അക്കദമി പുരസ്കാരം ലഭിച്ചു.

ചിത്ര പൊതി, പാം ലീഫ് മിനിയേച്ചേഴ്സ് തുടങ്ങി ചിത്രകലയെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തങ്ങള്‍ക്ക് വന്‍പിച്ച സ്വീകരണമാണ് ലഭിച്ചത്. ഒറിയ കവിതകള്‍ അദ്ദേഹം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ആര്‍ലെന്‍ സൈഡിനോടൊപ്പം രചന നടത്തിയ പുസ്തകത്തിന്‍റെ പേര് അണ്ടര്‍ സെയിലന്‍റ് സണ്‍ എന്നാണ്

പ്രിയ വിദൂഷക് , പുക്ക സഹിബ്,ദേശകലാപത്ര തുടങ്ങി ഒട്ടേരെ പുസ്തകങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്‍റേതായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :