ഡോ.ജെ.പി ദാസ് - കലാകാരനായ കവി

WEBDUNIA|


പരിക്രമ എന്ന കാവ്യസമാഹാരത്തിലൂടെ സരസ്വതീ സമ്മാന്‍ നേടിയ ഡോ.ജഗന്നാഥ് പ്രസാദ് ദാസ് ഒറീസയിലെ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ്.

എഴുത്തുകാരന്‍ എന്നു പറയുന്നതിലും ഭേദം കലാകാരനാണ് എന്ന് പറയുന്നതാണ്. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് അദ്ദേഹം.നാടകകൃത്ത് നടന്‍ ,വിവര്‍ത്തകന്‍,സിനിമ നിരൂപകന്‍ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ പ്രതിഭ ബഹുമുഖമാണ്

എഴുത്തുകാരന്‍ എന്ന് പറയാന്‍ കാരണം അദ്ദേഹം സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ ഒരേ പോലെ കൃതഹസ്തനായതുകൊണ്ടാണ്. കവി, നാടകകൃത്ത്, നോവലിസ്റ്റ് എന്നീ നിലയിലെല്ലാം അദ്ദേഹത്തിന് നിലനില്‍പ്പുണ്ട്. എങ്കിലും കവിയായി അറിയപ്പെടാനാണ് ദാസിന് ഇഷ്ടം.

കെ.കെ.ബിര്‍ള ഫൗണ്ടേഷനാണ് സാഹിത്യത്തിന് സരസ്വതീ സമ്മാനം നല്‍കുന്നത്. എഴുതാന്‍ വേണ്ടി ഐ.എ.എസ് ഉദ്യോഗം വലിച്ചെറിയാന്‍ ചങ്കൂറ്റം കാട്ടിയ ജഗന്നാഥ് പ്രസാദ് ദാസ് കലാചരിത്രകാരന്‍ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തിയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :