ടോള്‍സ്റ്റോയിയുടെ 180 മത് പിറന്നാള്‍

ജനനം 1828 ആഗസ്റ്റ് 28 , മരണം 1910 നവംബര്‍ 20

WEBDUNIA|
സഹനത്തിന്‍റെ തത്വശാസ്ത്രം

അക്രമത്തിനും അടിച്ചമര്‍ത്തലിനും ഉള്ള പ്രതികരണം എതിര്‍ക്കാതിരിക്കലാണ് എന്നൊരു ക്രിസ്ത്യന്‍ സിദ്ധാന്തം അദ്ദേഹം പിന്നീട് ഉയര്‍ത്തിപ്പിടിച്ചു. പാവങ്ങളൂടേയും തൊഴിലാളിവര്‍ഗ്ഗത്തിന്‍റെയും ഉന്നമനത്തിനു മുന്തിയ പ്രാധാന്യം നല്‍കുന്നതായിരുന്നു ഈ ചിന്താധാര.

ടോള്‍സ്റ്റോയിയുടെ ഈ തത്വശാസ്ത്രം ഗന്ധിജിയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.സദാചാരത്തെ കുറിച്ചുള്ള അന്വേഷണം ഭരണകൂടത്തിന്‍റെ ചൊല്‍പ്പടിക്കവരുതെന്നും അതിന് സ്വയം ഉള്ളിലേക്കും ദൈവത്തിലേക്കുമാണ് നോക്കെണ്ടതെന്നും ടോള്‍സ്റ്റോയി ഉപദേശിച്ചു.

കണ്‍ഫഷന്‍ (1884), വാട്ട് ദെന്‍ മസ്റ്റ് വി ഡു? (1886) , ദി കിംഗ് ഡം ഓഫ് ഗോഡ് വിത്തിന്‍ യു (1889) എന്നിവ അദ്ദേഹത്തിന്‍റെ മാറുന്ന ചിന്താഗതികള്‍ വെളിവാക്കുന്നവയാണ്.

1857 ല്‍ ടോള്‍സ്റ്റോയി ഫ്രാന്‍സ് ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്‍റ് എന്നിവടങ്ങളില്‍ പോയി സാമൂഹിക ജീവിതം നിരീക്ഷിച്ചു.എങ്ങനെ സമൂഹത്തെ പരിഷ്കരിക്കാം എന്നു മനസ്സിലാക്കി നാട്ടില്‍ തിരിച്ചു വന്നു കൃഷിക്കാരുടെ മക്കള്‍ക്കായി അദ്ദേഹം ഒരു സ്കൂള്‍ തുറന്നു.

1863 ല്‍ സോണ്യ അന്‍ദ്രെയെവ്ന ബെര്‍സി നെ വിഹാഹം കഴിച്ചു. അവര്‍ക്ക് 13 മക്കളുണ്ടായി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :