ടോള്‍സ്റ്റോയിയുടെ 180 മത് പിറന്നാള്‍

ജനനം 1828 ആഗസ്റ്റ് 28 , മരണം 1910 നവംബര്‍ 20

WEBDUNIA|
ടോള്‍സ്റ്റോയി കുത്തഴിഞ്ഞ ജീവിതം

ടുലാ പ്രവിശ്യയിലെ യാസ്ന്യ പോല്യാനയിലായിരുന്നു ടോള്‍സ്റ്റോയി ജനിച്ചത്.1828 ല്‍. 1850ലാണ് ടോള്‍ സ്റ്റോയി സാഹിത്യപ്രവര്‍ത്തനം തുടങ്ങുന്നത്.ശൈശവം91852) ബാല്യം (1954) യൗവനം (1857 എന്നീ ആത്മകഥാപരമായ നോവല്‍ത്രയത്തോടെയായിരുന്നു തുടക്കം.

കജാക്കില്‍ നിയമവൂം സഹിത്യവും പഠിച്ചുവെങ്കിലും ബിരുദമെടുക്കാതെ മടങ്ങി ഇതിനിടയില് ചൂതുകളി ഭ്രമം പിടിപെട്ട് എല്ലാം വിറ്റ് തുലച്ചു . കടം കയറിയപ്പോള്‍ സഹോദരനോടൊപ്പം കൗകസുസിലേക്ക് പോയി പട്ടാളത്തില്‍ ചേര്‍ന്നു .

1847 ല്‍ അദ്ദേഹത്തിന് ഗുഹ്യരോഗം പിടി പെട്ടിരുന്നു..പത്തു കൊല്ലത്തെ താന്തോന്നി ജീവിതത്തെ പറ്റി ടോള്‍സ്റ്റോയി തന്നെ പറയുന്നു.

ഭീതിയോയും ഹൃദയ വേദനയോടും കൂടി മാത്രമേ ആനാളുകള്‍ എനിക്ക് ഓര്‍ക്കാന്‍ കഴിയൂ.യുദ്ധത്തില്‍ ഞാന്‍ ആളുകളെ കൊന്നു. കൊല്ലാന്‍ വേണ്ടി ഞാന്‍ പലരേയും ദ്വന്ദ യുദ്ധത്തിനായി വെല്ലുവിളിച്ചു.

ചൂതു കളിച്ചു തുലഞ്ഞു. കൃഷിക്കാരുടെ വിളകള്‍ നശിപ്പിച്ചു .അവരെ വധശിക്ഷക്കിരയാക്കി.ഞാനൊരു വഞ്ചകനും കൊള്ളരുതാത്തവനും ആയിരുന്നു. കളവു പറയല്‍ മോഷണം, എല്ലാതരം തന്തോന്നിത്തങ്ങള്‍ മദ്യപാനം,അക്രമം, കൊലപാതകം- ഞാന്‍ ചെയ്യാത്ത ഒരു കുറ്റവും ഉണ്ടായിരുനീല്ല








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :