‘ലാദനെ പാക് ഭരണകൂടം സഹായിച്ചു’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കൊല്ലപ്പെട്ട അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് പാകിസ്താന്‍ ഭരണകൂടത്തിലെ ചിലരുടെ സഹായം ലഭിച്ചിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂര്‍ പറഞ്ഞു. പാക് ഭരണകൂടത്തിലെ ചിലര്‍ ലാദനെ സഹായിച്ചതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും തരൂര്‍ വ്യക്തമാക്കി.

പാകിസ്താന്‍ കേന്ദ്രീകരിച്ച് നിരവധി തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ഇന്ത്യ വെളിപ്പെടുത്തിയതാണ്. ലാദന്‍റെ മരണത്തോടെ ഇന്ത്യയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :