കുഞ്ചന്‍ തന്നുടെ നര്‍ത്തകിയാടും സഞ്ചിത രമണീയത കളിയാടും നെഞ്ചു കുളിര്‍ത്തിടു മിളനീര്‍ ചൂടും.. . .എന്നദ്ദേഹം കൈരളിയെ വര്‍ണ്ണിച്ചു.വാഗര്‍ഥങ്ങളുടെ പുതിയ തലങ്ങള്‍ അദ്ദേഹം ചമച്ചു
ചന്ദ്രക്കല, ഗാനവീചി,നവരത്നമാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി തിരഞ്ഞെടുത്ത കവിതകള്‍, മാലിക് ദീനാര്‍, മുഹമ്മദ് ശെറൂല്‍, ഖാസി അബ്ദുള്ള ഹാജി എന്നീ ജീവചരിത്രങ്ങള്‍, ശിവരാമ കാറന്തിന്റെ മണ്ണിലേക്ക് മടങ്ങി, കന്നട ചെറുകഥകള്‍, ആവലാതിയും മറുപടിയും, ആശാന്‍-വള്ളത്തോള്‍ കവിതകള്‍ കന്നടയില്‍ (വിവര്‍ത്തനം) എന്നിവ കൃതികളാണ്. മാപ്പിളപ്പാട്ട് പഠനങ്ങള്‍ അച്ചടിയിലാണ്. നാലു കൃതികള്‍ കന്നഡയിലുമായി ഉബൈദിന്‍റേതായി ഉണ്ട്.
കേരള സാഹിത്യ അക്കാദമി അംഗം, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം, കേരള കലാമണ്ഡലം മാനേജിങ് കമ്മിറ്റിയംഗം, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്
1974-ല്‍ കാസര്‍കോട് നടന്ന സമസ്‌ത കേരള സാഹിത്യപരിഷത്തിന്റെ 34-ാം സമ്മേളനം അദ്ദേഹത്തിനാണ് സമര്‍പിച്ചത്. ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും മറ്റും അദ്ദേഹത്തിന്‍റെ ശതാബ്ദി ആഘോഷ വേളയില്‍ സമാഹരിക്കുന്നുണ്ട്.