ദക്ഷിണ കനറ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍കോട് ജീവിച്ച്, മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍പ്പെടുന്ന ഒരു വിശാല കേരളം അദ്ദേഹം സ്വപ്‌നംകണ്ടു. കാസര്‍കോട് താലൂക്കിനെ കേരളവുമായി ചേര്‍ക്കാന്‍ ഉബൈദ് പരിശ്രമിക്കുകയും ചെയ്തു
എന്ന വരികള്‍ കാസര്‍കോട് കേരളത്തില്‍ ലയിക്കുന്നതിന്‍റെ ആഹ്വാനമായിരുന്നു
രക്തത്തില്‍ അലിഞ്ഞ മാപ്പിളപ്പാട്ട്.
മാപ്പിളപ്പാട്ടിന്റെ താളവും ഈണവും ഉബൈദിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു പിതാവ് എം. ആലിക്കുഞ്ഞി ഗായകനും കവിയുമായിരുന്നുതുണിക്കച്ചവടമായിരുന്നു ജോലി ഉമ്മസൈനബ നല്ലൊരു പാട്ടുകാരി ആയിരുന്നു. ഉമ്മയുടെ ഗാനസദസ്സുകളില്‍നിന്ന് ആണ് ഉബൈദ് ഇശലുകളില്‍ പരിചയം നേടിയത്.. മാപ്പിളപ്പാട്ടിന്‍റെ ഈണങ്ങള്‍ മലയാള കവിതയില്‍ കൊണ്ടുവന്നതും ഉബൈദാണ്.
കെസ്സു പാടാന്‍ ക്ഷണിച്ചവരോറ്റ് സദസ്സില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് ഒരു പ്രഭാഷണത്തിന് അവസരം നല്‍കണമെന്നു ഉബൈദ് ആവശ്യപ്പെട്ടു 1947ലെ കോഴിക്കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് പ്രഭാഷണത്തിന് അങ്ങനെ ഉബൈദിന് അവസരം ലഭിച്ചു.
മാപ്പിളപ്പാട്ടുകളിലെ സാഹിത്യത്തിന്‍റെ അംശം, അവയുടെ സംഗീതം എന്നിവയെക്കുറിച്ചുള്ള ആ പ്രഭാഷണം ഒട്ടേറെ ഗദ്യപദ്യഗ്രന്ഥങ്ങളുള്ള സാഹിത്യശാഖയാണ് മാപ്പിളപ്പാട്ടുകളെന്ന തിരിച്ചറിവ് ഉണ്ടാക്കാന്‍ പോന്നതായിരുന്നു ആ പ്രഭാഷണം.
മറ്റൊരാളും കേട്ടിട്ടില്ലാത്ത മാപ്പിളപ്പാട്ടുകള്‍ ഉബൈദ് ഓരോന്നായി പാടിയപ്പോള്‍ മാപ്പിളസാഹിത്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനുണ്ടെന്ന് ഓരോരുത്തരും തിരിച്ചറിയുകയായിരുന്നു.മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കും ജി. ശങ്കരക്കുറുപ്പിന്‍റെ പ്രഖ്യാപനം ഉബൌഇദിന്‍റെ ശ്രമങ്ങള്‍ക്കുള്‍ല അംഗീകാരമായിരുന്നു.
നിര്‍ജീവാവസ്ഥയില്‍നിന്ന് മാപ്പിളപ്പാട്ടിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ഉബൈദിന്‍റെ പ്രഭാഷണമായിരുന്നു.സമ്മേളനത്തെ ഇളക്കിമറിച്ച ആ പ്രഭാഷണം സാഹിത്യചരിത്രത്തില്‍ സ്ഥാനം നേടി. മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഒരു പൊതുവേദിയിലെ ആദ്യത്തെ പ്രഭാഷണമായിരുന്നു അത്.
കണ്ണൂര്‍ സാഹിത്യപരിഷത്തിലും മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഉബൈദ് പ്രസംഗിച്ചു. നീലേശ്വരം സാഹിത്യ പരിഷത്തില്‍ (1949) കവിതയിലൂടെയാണ് ഉബൈദ്, മഹാകവികളുടെയും പണ്ഡിതന്മാരുടെയും അഭിനന്ദനപാത്രമായത്- 'വിടവാങ്ങല്‍' എന്ന കവിതയിലൂടെ.