ഇന്ന് ഉള്ളൂര്‍ ജന്മദിനം

ജനനം. 1877 ജൂണ്‍ 6 ന്. മരണം 1949 ജൂണ്‍ 15 ന്.

ullor s parameswara iyer malayalam poet
WEBDUNIA|
TS
ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതയില്‍ യുഗസ്രഷ്ടാക്കളിലൊരാളായി നില്ക്കുന്ന ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കവിയെന്നപോലെ തികഞ്ഞ പണ്ഡിതനായിരുന്നു.

ജനനം. 1877 ജൂണ്‍ 6 ന്. മരണം 1949 ജൂണ്‍ 15 ന്. ഉള്ളൂരിന്‍റെ സ്മരണക്കയി തിരുവനന്തപുരത്തെ ജ-ഗതിയില്‍ സ്മാരക സമിതിയും മന്ദിരമുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവര്‍ക്കൊപ്പം
മലയാള കവിതക്ക് പ്രൗഢിയും ഓജ-സ്സും മുഖകാന്തിയും നല്ക്കുന്നതില്‍ ഉള്ളൂര്‍ വഹിച്ച പങ്ക് വലുതാണ്.

തിരുവനന്തപുരമാണ് സ്വദേശമെങ്കിലും ചങ്ങനാശേരിയിലാണ് ഉള്ളൂര്‍ ജനിച്ചത്. തിരുവനന്തപുരത്തുനിന്ന് ബി.എ., ബി.എല്‍., എം.എ ബിരുദങ്ങള്‍ നേടി. സംസ്കൃതം, തമിഴ്, ഇംഗ്ളീഷ് ഭാഷകളില്‍ ഗാഢപാണ്ഡിത്യം.

തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറി, ദിവാന്‍ പേഷ്കാര്‍ എന്നീ പദവികള്‍ വഹിച്ചു.

പാണ്ഡിത്യം സംസ്കൃത ബാഹുല്യം ദാര്‍ശനികത പാരമ്പര്യ നിഷ് ഠ എന്നിവ ആദ്യകാല ഉള്ളൂര്‍ കവിതകളുടെ സവിശേഷതകളായിരുന്നു. ബൃ ഹത്തായ തത്വ ചിന്തകള്‍ അദ്ദേഹം ചെറു പദ്യങ്ങളിലും ശ്ളോകങ്ങളിലും പറഞ്ഞു വെച്ചു.
ulloor smarakam jagathy Trivandrum
T Sasi Mohan

മലയാളകവിതക്ക് ശൈലീപരവും പദപരവുമായ പ്രൗഢി നല്ക്കി. അപ്പോഴും കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം എഴുതിയിരുന്നു.

ഉറക്കം മതി ചങ്ങാതി
ഉത്ഥാനം ചെയ്തിടാമിനി
പിടിച്ചു തള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നു വരുന്നവന്‍ ....

വിത്തമെന്തിനു മര്‍ത്ത്യനു
വിദ്യ കൈവശമാവുകില്‍
വെണ്ണയുണ്ടെങ്കില്‍ നറു നെയ്
വേറിട്ടു കരുതേണമോ?

തുടങി മലയാളി എക്കാലവും ഓര്‍ക്കുന്ന ലളിത പദ്യങ്ങളും ഉള്ളൂരിന്‍റേതായി ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :